ന്യൂഡല്‍ഹി: കേന്ദ്രം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് മൂന്നു വരെ അടഞ്ഞുതന്നെ കിടക്കും. ആരാധനാലയങ്ങളിലെ എല്ലാ പൊതുചടങ്ങുകളും ഉപേക്ഷിക്കണമെന്നും ആരാധനാലയങ്ങള്‍ക്ക് നേരത്തെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടില്ലായെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികളും കര്‍ശനമായി വിലക്കിയിട്ടുണ്ട്.
സംസ്കാര ചടങ്ങുകളില്‍ പരമാവധി 20 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശിക്കുന്നു. നേരത്തെയുള്ള നിര്‍ദേശം ആവര്‍ത്തിക്കുകയാണ് ഇക്കാര്യത്തിലും ഉണ്ടായത്.