തിരുവനന്തപുരം: ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിന് സള്‍ഫേറ്റ് ഗുളികകള്‍ സംഭാവന ചെയ്തെന്നും കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഒരു ലക്ഷം ഗുളികളാണ് ക്ലബ്ബ് നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെയും തന്റെ സ്ഥാപനങ്ങളുടെയും പൂര്‍ണ സഹകരണം പി.വി. അബ്ദുള്‍വഹാബ് എംപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജന്ശിക്ഷന് സന്സ്താന് തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങള്‍ ഐസോലേഷന് വാര്‍ഡുകളാക്കാന്‍ വിട്ടു നല്‍കും.
പീവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പീവീസ് മോഡല്‍ സ്കൂള്‍, അമല്‍ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനല്‍കുമെന്നും നിര്‍മാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്ക്കുകള്‍ ദിവസേന നിര്‍മിച്ചു നല്കാന് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.