ലോക് ഡൗണില്‍ വീടുകളില്‍ തന്നെ കഴിയുമ്പോള്‍ വിവിധ വിഭാഗം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ മാനസികസമ്മര്ദങ്ങളും വലിയ തോതില്‍ ഉണ്ടാകുന്നത് പരിഗണിച്ചാണ് ടെലിമെഡിസിന്‍ ആന്റ് കൗണ്‍സിലിങ് സെല്‍ വിഭാഗം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്.
സ്ത്രീകള്‍ക്കും മദ്യപാനമുക്തി തേടുന്നവര്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ കൊണ്ട് അവശതകളനുഭവിക്കുന്നവര്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്കും ചികിത്സയ്ക്കും കൗണ്‍സലിങിനുമായി വിവിധ ഡോക്ടര്‍മാരുടെയും കൗണ്‍സലര്‍മാരുടെയും ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കി.
ലോക്ഡൗണ്‍ കഴിയുന്നതുവരെ ഈ സേവനം ലഭ്യമാക്കുന്നത് തുടരും. സദ്ഗമയ വിഭാഗം ഓണ്‍ലൈനായി നടത്തിയ ക്ലാസുകള്‍ക്കും പരിശീലനങ്ങള്‍ക്കും രക്ഷിതാക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.