ന്യൂഡല്‍ഹി : കോവിഡ് രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചവരില്‍ 83% പേര്‍ക്കും മറ്റ് രോഗങ്ങളുള്ളവരാണെന്നും മരണമടഞ്ഞ നാലില്‍ മൂന്നു പേര് 75 വയസ്സിനു മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന് ലാവ് അഗര്‍വാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആണ്. 1,893 കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 72 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനള്ള സംസ്ഥാനത്തേക്കാള്‍ മൂന്നിരട്ടി മരണമാണ് മഹാരാഷ്ട്രയില്‍. 211 മരണങ്ങള് ഉള്‍പ്പെടെ ഇതുവരെ 4,227 കോവിഡ് -19 കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. 365 പേര് സുഖം പ്രാപിച്ചു. മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര് മരണമടഞ്ഞ ത് മധ്യപ്രദേശിലാണ്. 70 മരണങ്ങള്. 1,534 കേസുകള്‍ സംസ്ഥാനം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തില്‍ ഇതുവരെ 53 പേര് മരിച്ചു.
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗിന്റെ (സിഎസ്ഇ) കോവിഡ് -19 ഡാഷ്ബോര്‍ഡ് പ്രകാരം ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,328,600. രാവിലെ 8 മണിയോടെ ലോകമെമ്ബാടും 160,706 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 15,712 ആയി ഉയര്ന്നതയി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാവിലെ എട്ടുമണിക്ക് അപ്ഡേറ്റ് ചെയ്ത ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 12,974 സജീവ കേസുകളുണ്ട്. 2,230 പേര്‍ക്ക് രോഗം ഭേദമായി. 507 പേര് ഇതുവരെ മരിച്ചു.