അബുദാബി: ആരോഗ്യവകുപ്പിന്റെ തലവന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹമദ് ആണ് കോവിഡ് കണ്ടുപിടിക്കാനുള്ള പുതിയ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പുറത്തിറക്കിയത് .ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന മൊബൈല്‍ കൈവശം വെച്ചിരിക്കുന്ന ആളുകള്‍ സമീപത്തു കൂടെ നടന്നു പോകുമ്ബോള്‍ സെക്യൂര്‍ ട്രേസിങ് ഐഡന്റിഫയര്‍ (STI) വഴി കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന ഡാറ്റ മൊബൈലില്‍ സേവ് ചെയ്യുകയും അത് അധികാരി കളില്‍ എത്തിക്കുകയും ചെയ്യും.
മൊബൈല്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കും എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.ബ്ലൂടൂത്ത് കണക്ഷന്‍ വഴിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.ഇതിനായി ബ്ലൂടൂത്ത് എല്ലാ സമയത്തും ഓണ്‍ ചെയ്തിരിക്കണം. സ്ഥിരമായി ബ്ലൂടൂത്ത് ഓണ്‍ ചെയ്തിരിക്കുന്നത് മൂലം ഫോണിന്‍റെ മറ്റ് പ്രവര്‍ത്ത നങ്ങളെ ഇത് ഒട്ടും തന്നെ ബാധിക്കില്ല എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ജനങ്ങളുടെ സുരക്ഷിത ത്വവും ക്ഷേമവും ഉറപ്പാക്കുന്ന പ്രവര്‍ത്തന ങ്ങള്‍ ക്ക് ആരോഗ്യ വകുപ്പ് എന്നും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്പ് സുരക്ഷിതത്വത്തിനുള്ള ഒരു കവചം കൂടിയാണ്
ഇത്തരം ഒരു ആപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രേസ് കോവിഡ് എന്നറിയപ്പെടുന്ന ഈ ആപ്പ് വഴി തൊട്ടടുത്ത് ഉള്ള ആള്‍ക്ക് രോഗം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാനാകും. രോഗം ഉണ്ടെങ്കില്‍ ആ വിവരം ബന്ധപ്പെട്ട അധികാരികളില്‍ എത്തുകയും ചെയ്യും. ഇങ്ങനെ രോഗവ്യാപനം ഫലപ്രദമായി നേരിടുന്നതിന് ഈ മൊബൈല്‍ ആപ്പ് സഹായകരമാകും.