തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വൻചാരായ വേട്ട. തത്സമയം ചാരായം വാറ്റി കൊണ്ടിരുന്ന ചാരായവേട്ടക്കാരിൽ നിന്നും 12 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് പിടികൂടിയത് .
പെരുമ്പഴുതൂർ ഭാഗത്ത് നിന്നും 2 ലിറ്റർ ചാരായവുമായി എത്തിയ മോഹനനെയാണ് ആദ്യം അറസ്റ്റു ചെയ്തത് . തുടർന്ന് എക്സൈസ് മോഹനന്റെ മൊഴിയെടുക്കുകയും മോഹനൻ കാട്ടാക്കട കോട്ടൂർ ഭാഗത്തു നിന്ന് ചാരയം കൊണ്ടു വരുന്നതെന്ന് പറഞ്ഞതിൻറെ അടിസ്ഥനത്തിൽ എക്സൈസ് സംഘം പ്രതിയുമായി നടത്തിയ അന്വേഷണ ത്തിൽ കോട്ടൂർ വാറ്റ് കേന്ദ്രത്തിൽ സംഘം എത്തുമ്പോൾ തത്സമയം വാറ്റികൊണ്ടിരുന്ന കിങ്ങിണി എന്നു വിളിക്കുന്ന സാമുവേൽ ഓടി രക്ഷപ്പെടുകയും ചെയ്യുകയാണുണ്ടായത് .
അതേസമയം ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം വ്യാജവാറ്റു സംഘങ്ങൾ സജീവമായി തുടരുകയാണ് നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ നടത്തിയ വ്യാപക പരിശോധനയിൽ 9 കേസുകളിലായി 13 പേർക്കെതിരെ കേസ് എടുക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . 39.5 ലിറ്റർ ചാരായവും 695 ലിറ്റർ കോടയും 4 സെന്റ് വാറ്റ് ഉപകരണങ്ങൾ 2 സ്കൂട്ടറും പിടികൂടി.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ , പ്രിവന്റീവ് ഓഫീസർ ഷാജു , സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ് , വിനോദ് , ശങ്കർ , പ്രശാന്ത് ലാൽ , രാജേഷ് , പി. രാജൻ , ബിജുകുമാർ , വിപിൻ എന്നിവരാണ് പങ്കെടുത്തത് .
ഓടി രക്ഷപ്പെട്ട കിങ്ങിണി എന്നു വിളിക്കുന്ന സാമുവേലിനെ പിടികൂടുന്നതിലേക്ക് എക്‌സൈസ് സംഘം തിരച്ചിൽ തുടരുകയാണ്