കാട്ടാക്കട: കൊറോണ രോഗബാധയെ തുടർന്ന് ലോക്ക് ഡൗൺപ്രഖ്യാപിച്ച വേളയിൽ വീട്ടിൽ വച്ച് ചാരായം വാറ്റിയതിന് മലയിൻകീഴ് മേപ്പൂക്കട വിറകുവെട്ടികോണം സൗഹൃദ, റസിഡൻസിൽ ബിജുകുമാർ (44) അറസ്റ്റിലായി.
കാട്ടാക്കട എക്സൈസ് അസി: ഇൻസ്പക്ടറും പാർട്ടിയും അറസ്റ്റ് ചെയ്തത്, വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കിയാണ് ടിയാൻ വീട്ടിലുണ്ടായിരുന്ന കുക്കറിൽ ചാരായം വാറ്റിയത്. ഇയാളുടെ വീട്ടിലെ അടുക്കള ഭാഗത്ത് നിന്നുമാണ് 300 മി. ലിറ്റർ ചാരായം, പ്രഷർകുക്കർ ഉൾപ്പെടയുള്ള വാറ്റുപകരണങ്ങൾ. വാറ്റാനായി പാകപ്പെടുത്തിയ 50 ലിറ്റർ കോട എന്നിവ കണ്ടെടുത്തത്.അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ V.G. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ലോറൻസ്, ശിശുപാലൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റെജി, രതീഷ്, അബ്ദുൾ നിയാസി ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.👇