പ്രതിപക്ഷത്തു ശക്തമായി തുടരും: ദില്‍മ റൂസഫ്

215

ബ്രസിലിയ• ബ്രസീല്‍ സെനറ്റ് ഇംപീച്ച്‌ ചെയ്തു പുറത്താക്കിയ പ്രസിഡന്റ് ദില്‍മ റൂസഫ് അതിലേക്കു നയിച്ച നടപടിക്രമങ്ങളെ വിമര്‍ശിച്ചു. അവരുടെ അപ്പീല്‍ രാജ്യത്തെ ഉന്നത കോടതിക്കു മുന്‍പാകെയുണ്ട്. അതില്‍ എന്നു വിധിയാകുമെന്ന് ഉറപ്പില്ല.മാസങ്ങള്‍ നീണ്ട ഇംപീച്മെന്റ് (കുറ്റവിചാരണ) നടപടികള്‍ക്കെതിരെ നേരത്തേ നല്‍കപ്പെട്ട അപ്പീലുകളെല്ലാം കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്തെന്നാണു ദില്‍മയ്ക്കെതിരായ കുറ്റം. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാ പ്രസിഡന്റുമാരും നേരത്തേ ചെയ്തിട്ടുള്ളതു പോലെയേ പ്രവൃത്തിച്ചിട്ടുള്ളൂ എന്നുമാണ് അവരുടെ നിലപാട്.സ്വന്തംനാടായ പോര്‍ട്ടോ അലഗ്രെയിലേക്കു മടങ്ങുമെന്നു ദില്‍മ പറഞ്ഞു.ഇനി സ്ഥാനങ്ങളൊന്നും ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിപക്ഷമായി തുടരുമെന്നും അവര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY