400 കോ​ടി​യി​ല​ധി​കം രൂ​പ വാ​യ്പ​യെ​ടു​ത്ത സം​ഘം രാ​ജ്യം വി​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.

180

ന്യൂഡല്‍ഹി: 400 കോ​ടി​യി​ല​ധി​കം രൂ​പ വാ​യ്പ​യെ​ടു​ത്ത ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​സ്മ​തി അ​രി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാം​ദേ​വ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​ക​ളെ​യാ​ണ് 2016 മു​ത​ല്‍ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

എ​സ്ബി​ഐ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വായ്പ്പയെടു ത്തതായാണ് റി​പ്പോ​ര്‍​ട്ട്. എ​സ്ബി​ഐ​യി​ല്‍ നി​ന്നും 173.11 കോ​ടി, കാ​ന​റ ബാ​ങ്കി​ല്‍ നി​ന്നും 76.09 കോ​ടി, യൂ​ണി​യ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും 64.31 കോ​ടി, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ നി​ന്നും 51.31 കോ​ടി, കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും 36.91 കോ​ടി, ഐ​ഡി​ബി​ഐ ബാ​ങ്കി​ല്‍ നി​ന്നും 12.27 കോ​ടി എന്നിങ്ങനെയാണ് ഇ​വ​ര്‍ വാ​യ്പ​യെ​ടു​ത്ത​ത്.

നാ​ലുവ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഫെ​ബ്രു​വ​രി 25ന് ​എ​സ്ബി​ഐ പ​രാ​തി ന​ല്‍​കി. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​പ്രി​ല്‍ 28ന് ​സി​ബി​ഐ കേ​സ് ഫ​യ​ല്‍ ചെ​യ്തു. കമ്പ​നി ഉ​ട​മ​ക​ളാ​യ ന​രേ​ഷ് കു​മാ​ര്‍, സു​രേ​ഷ് കു​മാ​ര്‍, സം​ഗീ​ത, പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ വി​ശ്വാ​സ വ​ഞ്ച​ന, ക​ള്ള ഒ​പ്പി​ട​ല്‍, അ​ഴി​മ​തി തു​ട​ങ്ങി​യ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി. ലി​ക്വി​ഡി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം ക​മ്ബ​നി​യു​ടെ അ​ക്കൗ​ണ്ട് 27-01-2016ല്‍ ​നി​ഷ്‌​ക്രി​യ ആ​സ്ഥി​യാ​യി മാ​റി​യി​രു​ന്നു. 173.11 കോ​ടി രൂ​പ കു​ടി​ശി​ക​യു​മു​ണ്ടാ​യി​രു​ന്നു.

2016ല്‍ ​ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി കൃ​ത്രി​മ ബാ​ല​ന്‍​സ് ഷീ​റ്റു​ണ്ടാ​ക്കി​യ​താ​യും ബാ​ങ്ക് ഫ​ണ്ടു​ക​ളു​ടെ ചി​ല​വി​ല്‍ പ്ലാ​ന്‍റും മ​റ്റു യ​ന്ത്ര​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​യി നീ​ക്കം ചെ​യ്ത​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

കമ്പ​നി അ​ക്കൗ​ണ്ട് നി​ഷ്‌​ക്രി​യ ആ​സ്ഥി​യാ​യി മാ​റ്റി​യ​തി​നു ശേ​ഷം 2016 ഓ​ഗ​സ്റ്റ്, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ എ​സ്ബി​ഐ, കമ്പ​നിയു​ടെ ആ​സ്തി​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കമ്പ​നി ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഇവര്‍ രാജ്യം വിട്ടതായും എ​സ്ബി​ഐ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

NO COMMENTS