കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത പോലിസ് നടപടിക്കെതിരെ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ശക്തമായ പ്രതിക്ഷേധം

281

കാസർഗോഡ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീനെ കയ്യേറ്റം ചെയ്ത പോലിസ് നടപടിയിൽ കാസർഗോഡ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി .

ഒന്നര മാസമായി അടഞ്ഞ് കിടക്കുന്ന കോഴിക്കോട് മിഠായിതെരുവിലെ നൂറുകണക്കിന് കടകൾ സുരക്ഷാ മാനദണ്ഡങ്ങ ളോടെ തുറക്കാൻ അനുമതി നൽകാത്തതിൽ പ്രതിക്ഷേധിച്ച് സ്വന്തം കട നസിറുദ്ദീൻ തുറന്നിരുന്നു. ഇതിനെതിരെയാണ് പോലീസ് കൈയേറ്റം ചെയ്തതെന്ന് പറയുന്നു .

സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ ഷോപ്പിംഗ് മാളുകളിൽ ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ കട തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും മിഠായിതെരുവു പോലെ പല സ്ഥലങ്ങളിലും കട ക്ലീൻ ചെയ്യുന്നതിനു പോലും അനുമതി നൽകാത്തതിൽ പ്രതിക്ഷേധിച്ചാണ് സംസ്ഥാന പ്രസിഡൻറ് കട തുറന്നത്.

കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കാസർഗോഡ് മർച്ചന്റ്സ് യൂത്ത് വിംഗ്ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് കെ മണികണ്ഠൻ, ജന.സെക്രട്ടറി അബ്ദുൽ ജബ്ബാർ, ട്രഷറർ എം.വിനീത് തുടങ്ങിയവരാണ് പ്രതിക്ഷേധകുറിപ്പിലൂടെ പ്രതിക്ഷേധമറിയിച്ചത് .

NO COMMENTS