ന്യൂഡൽഹി: ചൊവ്വാഴ്ച മുതൽ ഘട്ടം ഘട്ടമായാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്.കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസുകളാണ് പുനരാരംഭിക്കുന്നത്.
തിങ്കളാഴ്ച മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 15 സർവീസുകളാണ് ആരംഭിക്കുന്നത്. ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേയ്ക്കും ആദ്യഘട്ടത്തിൽ സർവീസ് ഉണ്ടാകും.