തിരുവനന്തപുരം: ക്വാറന്റയിന്‍ ചിലവ് താങ്ങാന്‍ കഴിയുന്ന വന്ദേഭാരത് ദൗത്യം വഴി വിദേശങ്ങളില്‍ നിന്നും എത്തുന്നവരിൽ നിന്നും ക്വാറന്റയിന്‍ ചിലവ് ഈടാക്കുകയെന്നും പാവപ്പെട്ടവരെ ഒരു കാർണവശാലും ബുദ്ധിമുട്ടിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിദേശത്തുള്ള സംഘടനകള്‍ ഫളൈറ്റ് ചാര്‍ട്ട് ചെയ്തു വരാന്‍ ശ്രമിക്കു ന്നവർ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങള്‍ നടത്താനാകൂയെന്നുംവിദേശത്തു നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാരിനെ അറിയിക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കു മെന്നും ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാ ലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനവും പിന്നീട് അറിയിക്കും.