തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേൽക്കും. രാവിലെ 9.30-ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്.
സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറും. മുതിർന്ന സെക്രട്ടറിമാർ ചടങ്ങിൽ സംബന്ധിക്കും.