തിരുവനന്തപുരം – പ്രവാസികളുടെ കോവിഡ് പരിശോധനാ വിഷയത്തില്‍ സംസ്ഥാനം പ്രധാനമന്ത്രിക്ക് കത്തെഴുതി യത് ആളെ പറ്റിക്കാനാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢിത്തങ്ങള്‍ മാത്രം ചെയ്യുന്ന ശുപ്പാണ്ടി കഥാപാത്രമായി മാറിയിരിക്കുന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍.പറഞ്ഞു.
കേരളവും കേന്ദ്രവും പ്രവാസികളുടെ കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്. ഇരു സര്‍ക്കാരുകള്‍ക്കും പ്രവാസി കളെ കൊണ്ടുവരാന്‍ താത്പര്യമില്ലെന്നും എം കെ മുനീര്‍ കുറ്റപ്പെടുത്തി.നോര്‍ക്ക എടുക്കേണ്ട തീരുമാനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുന്നത് എന്തിനാണെന്ന് മുനീര്‍ ചോദിക്കുന്നു.