ഡ്രൈവര്‍ക്ക് കൊവിഡ് – കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു.

73

തിരുവനന്തപുരം: തൃശൂര്‍ സ്വദേശിയായ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധ സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിലാണ് പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോ രണ്ടു ദിവസ ത്തേയ്ക്കാണ് അടച്ചിട്ടത്. ഡിപ്പോ അണുവിമുക്തമാക്കിയ ശേഷം മാത്രം തുറന്നാ ല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു

ഡ്രൈവര്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ കണ്ടെത്തി അണുവിമുക്ത മാക്കണമെന്ന് ജീവനക്കാര്‍ പരാതി പെട്ടിരു ന്നു.ഡിപ്പോയിലെ ജീവന ക്കാരുടെ ആവശ്യം ന്യായമാണെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്ത ണമെന്നും ഗതാഗതമന്ത്രി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ഡിപ്പോയും ഡിപ്പോയിലെ എല്ലാ ബസുകളും അണുവിമുക്തമാക്കും. പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ബസുകള്‍ അണുവിമുക്തമാക്കിയശേഷം മാസ്‌കും സാനിറ്റൈസറും നല്‍കണമെന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാര്‍ ജോലിക്ക് കയറാതെ പ്രതിഷേധിച്ചിരുന്നു. രാവിലെ മുതല്‍ ഡിപ്പോയില്‍ നിന്നുള്ള ഒരു സര്‍വീസും ആരംഭിച്ചിരുന്നില്ല. ജീവനക്കാരില്‍ പലരും ഡ്യൂട്ടിക്കായി ഡിപ്പോയില്‍ എത്തിയതുമില്ല. ഇതേ തുടര്‍ന്ന് മലയിന്‍കീഴ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ തോതിലുള്ള യാത്രാ തടസങ്ങളാണ് അനുഭവപ്പെടുത്.

നേരത്തെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയില്‍ 17 പേരാണുള്ളത്. ഇവര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശം. രണ്ടാംനിര സമ്പർക്ക പട്ടികയിലും ജീവനക്കാര്‍ ഉള്‍പ്പടെ നിരവധി പേരുള്‍പ്പെട്ടിട്ടുണ്ട്.

NO COMMENTS