കാസര്‍കോട് ഉദയഗിരിയില്‍ നിര്‍മ്മിച്ച വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍ മന്ത്രി ഇ ചന്ദ്രേശഖരന്‍ ഉദ്ഘാടനം ചെയ്യും..

84

കാസര്‍കോട് : വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഉദയഗിരിയില്‍ നിര്‍മ്മിച്ച വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍ ജൂണ്‍ 19 ന് രാവിലെ 10.30 ന് കളക്ടറേറ്റില്‍ റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രേശഖരന്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ ഒന്നുമുതല്‍ ഹോസ്റ്റര്‍ പ്രവര്‍ത്തന സജ്ജമാകും. അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ 24 മണിക്കൂറുമുളള സെക്യൂരിറ്റി സിസ്റ്റം, സിസിടിവി സൗകര്യം, വിശാലമായ ലൈബ്രറിയും പഠനമുറി, യോഗ പരിശീലന സൗകര്യം, എല്‍.ഇ.ഡി പ്രൊജക്ടര്‍ അടക്കമുളള കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും.

രണ്ടു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും മൂന്ന് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളുമടക്കം 120 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോസ്റ്റല്‍ ഒരുക്കിയിട്ടുള്ളത്. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവിദാസ്, ഡി വൈ എസ് പി സതീഷ് കുമാര്‍,

ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ഡി എം ഒ (ഹോമിയോ) ഡെ കെ രാമസുബ്രഹ്മണ്യന്‍, ഡി എം ഒ ആയുര്‍വേദം ഡോ വിജയ കുമാര്‍, ജില്ല ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍സ്വാതി വാമനന്‍, ഡി ഡി പി കെ കെ റെജികുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍, ആര്‍ ടി ഒ ഇ മോഹന്‍ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസുദനന്‍, മറ്റ് ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

NO COMMENTS