തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികള്‍ക്കു കോവിഡ് നെഗറ്റീവ് സര്‍ട്ടി ഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള തീരുമാനം 25 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പരിശോധന നല്ലതല്ലേയെന്നു ചോദിച്ച കോടതി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടുന്നി ല്ലെന്നു വ്യക്തമാക്കി.
പരാതിയുള്ളവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്നും കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെഎസ്‌ആര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി പറഞ്ഞു.കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്ഈ മാസം 20 മുതല്‍ നിര്‍ബന്ധമാക്കാ നായിരുന്നു സര്‍ക്കാരിന്റെ നേരത്തെയുള്ള തീരുമാനം.
പരിശോധന കിറ്റുകളും മറ്റു ക്രമീകരണങ്ങളും ഇരപത്തിയഞ്ചിനകം സജ്ജമാക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.