ഇന്ന് ജില്ലയിൽ പുതുതായി 887 പേർ രോഗനിരീക്ഷണത്തിലായി. 84 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണ ങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.ജില്ലയിൽ 26,803 പേർ വീടുകളിലും 1,972 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 37 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ ആകെ221 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 372 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 426 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപന ങ്ങളിലായി 1972 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.കളക്ടറേറ്റ് കൺട്രോൾ റൂമിൽ 232 കോളുകളാണ് ഇന്നെത്തിയത്.മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,077 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -28,996
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -26,803
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -221
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,972
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -887
വാഹന പരിശോധന : ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,521, പരിശോധനയ്ക്കു വിധേയമായവർ -2,893