ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിഘടനവാദികളുമായി ആശയവിനിമയം തുടങ്ങിയ തന്റെ നടപടി ഇനി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സംഭാഷണത്തിനുള്ള ശ്രമം നേരത്തെ തുടങ്ങേണ്ടതായിരുന്നെന്നും യെച്ചൂരി ശ്രീനഗറില്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.2010ല്‍ സര്‍വ്വകക്ഷിസംഘത്തിനൊപ്പം വന്നപ്പോഴും താന്‍ ഇത്തരമൊരു ശ്രമം നടത്തിയിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു. അന്ന് ഗിലാനിയെ കാണുന്നതെന്തിനെന്ന് എല്ലാവരും ചോദിച്ചു. എന്നാല്‍ ഫലം കണ്ടില്ലേ. ഇവിടെ സര്‍വ്വകക്ഷി സംഘം പ്രധാനമായും വന്നത് ജനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കാനും വിശ്വാസ കമ്മി പരിഹരിക്കാനുമാണ്. തങ്ങള്‍ ആദ്യം മുതലേ എടുത്ത നിലപാട് പ്രശ്‌നപരിഹാരം എല്ലാവരുമായും ചര്‍ച്ച നടത്തിയാലേ ഉണ്ടാകൂ എന്നാണെന്ന് യെച്ചൂരി പറഞ്ഞു.