ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

202

പ്യോങ്യാങ്: വിലക്കുകള്‍ ലംഘിച്ച്‌ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം തുടരുന്നു. ഇന്ന് മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ കൂടി ഉത്തര കൊറിയ പരീക്ഷച്ചതായി ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹവാജ്ജുവിലെ കിഴക്കന്‍ തീരത്തുനിന്ന് കടലിലേക്കായിരുന്നു പരീക്ഷണം. എന്നാല്‍ ഏതു വിഭാഗത്തില്‍ പെടുന്നവയാണ് ഇവയെന്നോ ദൂരപരിധി എത്രയാണെന്നോ വ്യക്തമല്ല.ബാലിസ്റ്റിക്, ആണവ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതില്‍ നിന്ന് ഉത്തര കൊറിയയെ യു.എന്നും ലോകരാജ്യങ്ങളും വിലക്കിയെങ്കിലം അതൊന്നും മാനിക്കാതൊയണ് നടപടി. രണ്ടാഴ്ച മുന്‍പ് അന്തര്‍വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പരീക്ഷിച്ചും ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചിരുന്നു.യു.എസ്- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസത്തിനിടെയിലും മിസൈല്‍ പരീക്ഷിച്ച്‌ പ്രകോപനമുണ്ടാക്കി. ജി-20 സാന്പത്തിക ഉച്ചകോടി ചൈനയില്‍ നടക്കുന്നതിനിടെയാണ് പുതിയ പരീക്ഷണം.

NO COMMENTS

LEAVE A REPLY