തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്-വാര്‍ഡ്തല ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി ലിസ്റ്റ് അന്തിമമാക്കും

37

കാസറഗോഡ് : 2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്് നഗരസഭാ പരിധിയിലെ 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാ നത്തില്‍ പുതിയ വോട്ടര്‍ മാരെ ചേര്‍ത്ത് അന്തിമ പട്ടിക ജൂണ്‍ 17 ന് പ്രസദ്ധീകരിച്ചു.

ലിസ്റ്റില്‍ മരിച്ചവരുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പട്ടിക പുതുക്കുന്ന ഘട്ടത്തില്‍ ഒഴിവാക്കും. ഇവരുടെ പേരുകള്‍ ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെ പരിശോധിച്ച് നീക്കം ചെയ്ത് അന്തിമമാക്കു ന്നതിന് വാര്‍ഡ്തല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വാര്‍ഡ്തല ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി ലിസ്റ്റ് അന്തിമമാക്കും.

NO COMMENTS