കോട്ടയം: കോവിഡ് 19 – നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാര്‍ഥിനി കൃഷ്ണപ്രിയ തൂങ്ങിമരിച്ചു. കൃഷ്ണപ്രിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയാം എന്ന് തീരുമാനിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധു വീട്ടില്‍ മാറി താമസിച്ചു. കഴിഞ്ഞ ദിവസം ഉച്ച കഴിയുന്നതുവരെയും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു .രാത്രി ഭക്ഷണവുമായി വന്നു വിളിച്ചപ്പോള്‍ കൃഷ്ണപ്രിയ വാതില്‍ തുറന്നില്ല. തുടര്‍ന്ന് കിടപ്പു മുറിയുടെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് പരിശോധിച്ച് വരികയാണെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. ആത്മ ഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ക്കും വിവരമില്ല. കാര്യമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന തായി അറിയില്ല എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
കൃഷ്ണപ്രിയയുടെ സാമ്ബിളുകള്‍ നേരത്തെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരുമെന്നാണ് പ്രതീക്ഷിക്കു ന്നത്. ഇത് വന്ന ശേഷം ആയിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക.റഷ്യയില്‍ നിന്ന് ഈ മാസം ഒമ്പതിനാണ് കൃഷ്ണ പ്രിയ നാട്ടിലെത്തിയത്