ഫാക്ടിന് സര്‍വ്വകാല റെക്കോഡ്

773

കൊച്ചി: പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ സമുച്ചയത്തില്‍ ഫാക്ടംഫോസിന്റെ ഉല്‍പാദനത്തില്‍ 21284 മെട്രിക് ടണ്ണിന്റെ സര്‍വ്വകാല റെക്കോര്‍ഡ്. അറുപതുകളില്‍ പ്ലാന്റ് സ്ഥാപിതമായശേഷം ആദ്യമായാണ് ഇത്രയും ഉല്‍പാദനം നടക്കുന്നത്. ഫാക്‌ട് കൊച്ചിന്‍ ഡിവിഷനിലെ 56656 മെട്രിക് ടണ്‍ ഫാക്ടംഫോസുകൂടി ഉള്‍പ്പെടുത്തുമ്ബോള്‍ കഴിഞ്ഞമാസത്തെ ആകെ ഉല്‍പാദനം 77940 മെട്രിക് ടണ്ണിലെത്തും. കഴിഞ്ഞ ഏഴുവര്‍ഷത്തെ റെക്കോര്‍ഡാണിത്.
സിങ്ക് ചേര്‍ത്ത ഫാക്ടംഫോസിന്റെ ഉല്‍പാദനവും 7042 മെട്രിക് ടണ്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഓഗസ്റ്റില്‍ 20004 മെട്രിക് ടണ്‍ അമോണിയം സള്‍ഫേറ്റ് ഉള്‍പ്പെടെ 97943 മെട്രിക് ടണ്‍ വളമാണ് ഫാക്ടില്‍ ആകെ ഉല്‍പാദിപ്പിച്ചിരിക്കുന്നത്.വിപണനത്തിലും ഈ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഫാക്ടിന് കഴിഞ്ഞമാസം സാധിച്ചിട്ടുണ്ട്.

74141 മെട്രിക് ടണ്‍ ഫാക്ടംഫോസാണ് ഓഗസ്റ്റില്‍ വിറ്റഴിക്കപ്പെട്ടത്.കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. ഓഗസ്റ്റ് വരെ ആകെ വിറ്റഴിച്ച 2.91 മെട്രിക് ടണ്‍ എന്നത് കഴിഞ്ഞ പത്തുവര്‍ഷത്തെ റെക്കോര്‍ഡുമാണ്. ഓഗസ്റ്റില്‍ മാത്രം 88570 മെട്രിക് ടണ്‍ വളമാണ് വിറ്റഴിക്കപ്പെട്ടത്. ഈ വര്‍ഷത്തെ
ആകെ വില്‍പന ഇതോടെ 3.51 മെട്രിക് ടണ്ണിലെത്തി.തെക്കേ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ ഫാക്ടിന്റെ രാസവളങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യമാണ് ഉല്‍പാദനവും വില്‍പനയും വര്‍ധിപ്പിക്കാന്‍ കമ്ബനിക്ക്
സഹായകമാകുന്നത്.

NO COMMENTS

LEAVE A REPLY