പുണ്യസ്ഥലത്ത് പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ ഹജ്ജ് – ഉംറ മന്ത്രി നേരിട്ട് വിലയിരുത്തി.

100

മക്ക : പുണ്യസ്ഥലത്ത് പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ ഹജ്ജ് , ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ നേരിട്ട് വിലയിരുത്തി. വിവിധ പ്രവിശ്യകളില്‍ നിന്ന് എത്തുന്ന ഹജ് തീര്‍ഥാടകരെ സ്വീകരിക്കുന്ന കേന്ദ്രമായ മക്ക ഫോര്‍പോയന്റ് ഹോട്ടൽ മന്ത്രി സന്ദര്‍ശിച്ചു

അറഫയില്‍ തീര്‍ഥാടകര്‍ തങ്ങുന്ന ക്യാമ്പ് , ജബലുറഹ്മയിലേക്കുള്ള ഹാജിമാരുടെ നീക്കം ക്രമീകരിക്കുന്നതിന് ഏര്‍പ്പെടു ത്തിയ സംവിധാനങ്ങള്‍, മുസ്ദലിഫയില്‍ ഹാജിമാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ അത്യാധുനിക സൗകര്യങ്ങള്‍, മിനായിലെ മലമുകളില്‍ തീര്‍ഥാടര്‍ക്ക് താമസ സൗകര്യം നല്‍കുന്ന ബഹുനില കെട്ടിടം എന്നിവയും മന്ത്രി സന്ദര്‍ശിച്ചു. ദുല്‍ഹജ്ജ് നാലു മുതല്‍ എട്ടു വരെയാണ് ഫോര്‍പോയന്റ് ഹോട്ടലില്‍ തീര്‍ഥാടകരെ സ്വകീരിച്ച്‌ താമസ സൗകര്യം നല്‍കുക.

ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത്, ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ശരീഫ് എന്നിവരും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഹജ്, ഉംറ മന്ത്രിയെ അനുഗമിച്ചു.

NO COMMENTS