കുമ്പള : കുമ്പള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു 20 പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി.കാസര്‍ഗോഡ് ജില്ലയില്‍ ഇതാദ്യമായാണ് പോലീസുകാരന് കോവിഡ് പിടിപെടുന്നത്. കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് അറിയില്ല.
കുമ്പളയില്‍ രോഗം പിടിപെടുന്നത് വ്യാപകമാണ്. ഇതേത്തുടര്‍ന്നു ഓഗസ്റ്റ് ഏഴുവരെ കുമ്പള പഞ്ചായത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.