ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മുതിര്‍ന്ന നേതാവുള്‍പ്പെടെ അഞ്ചുപേര്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

195

ബഗ്ദാദ്• വടക്കന്‍ ഇറാഖില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മുതിര്‍ന്ന നേതാവുള്‍പ്പെടെ അഞ്ചുപേര്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിലാണു സംഭവം.മൊസൂളിനു സമീപം അടുത്തിടെ മോചിപ്പിച്ചെടുത്ത ഖയാറയ്ക്കടുത്തുള്ള ഐഎസിന്റെ നാലു കേന്ദ്രങ്ങളിലാണു വ്യോമാക്രമണം ഉണ്ടായത്. മറ്റ് ആറു ഭീകരര്‍ക്കു പരുക്കേറ്റതായും ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു.കൊല്ലപ്പെട്ട നേതാവ്, ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ അടുത്ത അനുയായിയാണെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം, കൊല്ലപ്പെട്ട മുതിര്‍ന്ന നേതാവിന്റെ പേരു പുറത്തുവിട്ടിട്ടില്ല. ഭീകരരെ തുരത്തി ഖയാറയെ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി ഓഗസ്റ്റ് 25ന് അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY