കാട്ടാക്കട : തിരുവനന്തപുരം പൂവച്ചലില്‍ നിരവധി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുസ്ലീം ലീഗ്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം ഭാരവാഹികള്‍ ആയിരുന്ന നിരവധി പേരാണ് കുടുംബത്തോടെ സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
രാജിവച്ച് വന്നവര്‍ക്ക് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് സ്വീകരണം നല്കി. ജില്ലാ സെക്രെട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി, ജില്ലാ കമ്മിറ്റിയംഗം ഐ സാജു, കാട്ടാക്കട ഏര്യാ സെക്രട്ടറി ജി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.