ബലിപ്പെരുന്നാള്‍
വലിയവനായ ഇബ്രാഹിം നബി അല്ലാഹുവിന്റെ ഇച്ഛാനുസരണമാണു സ്വജീവിതം ചിട്ടപ്പെടുത്തിയത്. അദ്ദേഹ ത്തിന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ അല്ലാഹു പലതരത്തില്‍ പരീക്ഷിച്ചിരുന്നു. കാത്തിരുന്നു കിട്ടിയ മകനെ ബലിനല്‍കാന്‍ ദൈവദൂതന്‍ ആവശ്യപ്പെട്ടു . ഇബ്രാഹിം നബി ഒട്ടും മടിച്ചില്ല. മകനെ ബലി നൽകാൻ തന്നെ തീരുമാനിച്ചപ്പോൾ മകനു പകരം മൃഗബലി മതിയെന്ന് അല്ലാഹു അറിയിച്ചു. ഇബ്രാഹിം നബിയുടെ ത്യാഗസ്മരണ യിലാണ് വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും മകന്‍ ഇസ്മയില്‍ നബിയുടെ സമര്‍പ്പണത്തിന്റെയും ധന്യസ്മൃതി കളുണര്‍ത്തി കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നു ഇസ്ലാം വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കും. ഈ ദിനത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ മൃഗങ്ങളെ ബലിയറുത്ത് മാംസം ദാനം ചെയ്യും. ഇബ്രാഹിം നബി നടത്തിയ ആഹ്വാനമനുസരിച്ചാണു വിശ്വാസികള്‍ ഹജ്ജിനായി മക്കയിലെത്തുന്നത്.
ഈദ്ഗാഹുകളില്ല
പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ ഈദ്ഗാഹുകള്‍ (പെരുന്നാള്‍ നമസ്കാരം) പാടില്ലെന്നാണ് നിര്‍ദേശം. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളില്‍ തെര്‍മല്‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കി യിട്ടുണ്ട്.വെള്ളിയാഴ‌്ച കൂടിയായതിനാല്‍ പ്രാര്‍ഥനാ നിര്‍ഭരമായ ആഘോഷദിനം കൂടിയാവുകയാണ‌് വലിയ പെരുന്നാള്‍. നഗര-–ഗ്രാമ ഭേദമെന്യേ കോവിഡ‌് നിയന്ത്രണങ്ങളുള്ളതിനാല്‍ വലിയ രീതിയിലുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും ഇത്തവണയും ഇല്ല. പല സ്ഥലങ്ങളും കണ്ടെയിന്‍മെന്റ‌് സോണുകളില്‍ ഉള്‍പ്പെട്ടതിനാല്‍ പെരുന്നാളിന്റെ ഭാഗമായ ഗൃഹസന്ദര്‍ശനമുള്‍പ്പെടെയുള്ളവയ‌്ക്ക‌് നിയന്ത്രണങ്ങളുണ്ടാവും.
മൃഗബലികര്‍മ്മങ്ങൾക്ക് നിയന്ത്രണം
നിയമപാലകരുടെ അനുമതിയോടെയായിരിക്കും മൃഗബലി ചടങ്ങ് അനുവദിക്കൂ. പള്ളികള്‍ കേന്ദ്രീകരിച്ചല്ലാതെ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്നും മൃഗബലി നടത്താറുണ്ടെങ്കിലും ഇത്തവണ കുറവാണ‌്.കണ്ടെയിന്‍മെന്റ് സേണുകളിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരങ്ങളോ മൃഗബലിയോ അനുവദിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളിലും കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും വീടുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ബലികര്‍മം നടത്താം.അഞ്ചുപേരില്‍ കൂടരുത്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കരുത് എന്നും അധികൃതര്‍ നിര്‍ദേശിച്ചു. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ചടങ്ങ്.
പാപമോചനത്തിനും ലോകനന്മയ്ക്കുമായി പ്രാര്‍ഥനാ മന്ത്രങ്ങളുമായി മക്കയിലെ ഹജജ് തീര്‍ഥാടന വേദികളില്‍ സംഗമിക്കുന്നതോടെ ഹജജ് കര്‍മത്തിനു പരിസമാപ്തിയാകും.
NB: ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത് കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം. ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ലായിരുന്നു . എന്നാൽ മരണപ്പെട്ടാൽ, ആ മുഖം കാണാൻ തിരക്കു കൂട്ടുന്നു മനുഷ്യർ. ഓർക്കുക, മനുഷ്യരുടെ മുഖത്തു നോക്കി പുഞ്ചിരിക്കാൻ കഴിയുന്നവർ വലിയ മനസുകൾക്ക് ഉടമയത്രെ യെന്നുള്ള നബി വചനവും ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കു മ്പോൾ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതാണെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു
നെറ്റ് മലയാളം ഓൺലൈൻ ന്യൂസിന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ
മാനേജിങ് എഡിറ്റർ