കാസറഗോഡ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ കെ.ടി റമീസിനെ എന്‍.ഐ.എ ഇന്നലെ വൈകുന്നേര ത്തോടെയാണ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത് . ആദ്യം പ്രതികള്‍ ഗൂഢാലോചന നടത്തിയ തായി കരുതുന്ന നഗരത്തിലെ ആഡംബര ഹോട്ടലില്‍ റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷും വാടകയ്ക്ക് എടുത്ത സെക്രട്ടേറിയേറ്റിന് സമീപത്തെ ഹെതര്‍ ഫ്ലാറ്റിലും സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിലും റമീസിനെ എത്തിച്ചാണ് എന്‍.ഐ.എ തെളിവെടുപ്പ് നടത്തിയത് . കൂടാതെ സ്വര്‍ണ്ണക്കടത്ത് പ്രതി സന്ദീപി ന്റെ നെടുമങ്ങാടുള്ള വീട്ടിലും മറ്റൊരു പ്രതിയായ സരിതിന്റെ അരുവിക്കരയിലെ വീട്ടിലും രാത്രിയോടെ എത്തി എന്‍. ഐ. എ സംഘം റമീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം എന്‍.ഐ.എ ഇന്ന് പുലര്‍ച്ചെ 1.15 ഓടെ പ്രതിയുമായി കൊച്ചിയിലേക്ക് മടങ്ങി.
പ്രതികള്‍ ഗൂഢാലോചന നടത്തിയത് ഇത്തരം സ്ഥലങ്ങളിലാകും എന്നാണ് എന്‍.ഐ.എയുടെ നിഗമനം.