അറസ്റ്റിലായ മഅ്റൂഫും റമീസും കഞ്ചാവ് വാങ്ങിയത് ബന്തിയോട് നിന്നും 35,000 രൂപയ്ക്ക് – പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

340

കാസറഗോഡ് : ബന്തിയോട് നിന്നും 35,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് അറസ്റ്റിലായ മട്ടന്നൂര്‍ സ്വദേശി കളായ മഅ്റൂഫ് (32), റമീസ് (32) പോലീസിനോട് വെളിപ്പെടുത്തി. ബന്തിയോട് വച്ച്‌ കഞ്ചാവ് കൈമാറി യയാളെ കുറിച്ച്‌ അറിവില്ലെന്നാണ് പ്രതികള്‍ പറയുന്നതെന്നും എന്നാല്‍ ഇത് വിശ്വാസത്തിലെടുത്തിട്ടില്ലയെന്നുമാണ് പോലീസ് പറയുന്നത്

അറസ്റ്റിലായവരില്‍ മഅ്‌റൂഫ് ഗള്‍ഫുകാരനും, റമീസ് പഴക്കച്ചവടക്കാരനുമാണ്. ചെറിയ വിലയ്ക്ക് മൊത്തമായി വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി വില്‍പന നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും മട്ടന്നൂരില്‍ ചില്ലറ വില്‍പന നടത്താനായി കഞ്ചാവ് കടത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

നാള്‍ക്കു നാള്‍ കഞ്ചാവ് വേട്ട തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീ സിന്റെ തീരുമാനം. കഞ്ചാവ് സംഘത്തെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കാസര്‍കോട് സി ഐ പി രാജേഷ് അറിയിച്ചു. സി ഐയുടെ നിര്‍ദേശ പ്രകാരം എസ് ഐ വിനോദ് കുമാര്‍, എ എസ് ഐ വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് പരിയാച്ചേരി എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം കറന്തക്കാട്ട് വെച്ച്‌ കഞ്ചാവ് കടത്ത് പിടികൂടിയത്.

ബൊലേറോ ജീപ്പിൽ കഞ്ചാവ് കടത്തുന്നതിനിടെയായിരുന്നു മഅ്റൂഫും റമീസും പിടിയിലായത്

NO COMMENTS