കാസർഗോഡ് : ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആര്‍ദ്രം മിഷന് ആരംഭിച്ചത്. സര്‍ക്കാര്‍ ആവിഷ്കരിച്ച എല്ലാ മിഷനുകളുടെയും പ്രധാന സത്ത അതിന്റെ ഭാഗമാകുന്ന വന്‍ജനപങ്കാളിത്തമാണ്. എല്ലാ മിഷന്റെയും നടത്തിപ്പില്‍ പ്രധാനപങ്ക് വഹിക്കുന്നതും ജന പങ്കാളിത്തം ഉറപ്പാക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഇത്തരത്തില്‍ ജനപങ്കാളിത്തം അതിന്റെ പൂര്‍ണ്ണതയില്‍ ഉണ്ടായതിന്റെ ഫലമാണ് സംസ്ഥാനത്ത് കാണുന്ന മികവുറ്റ കുടുംബാരോഗ്യ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറുമ്പോള്‍ പ്രാദേശിക ആരോഗ്യ സംവിധാനത്തില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. കേരളത്തിലെ ഏത് ഗ്രാമീണ മേഖലയിലും എത്ര പിന്നോക്ക വിഭാഗത്തില്‍ പെടു ന്നവരായാലും അവര്‍ക്ക് ചികിത്സ ലഭ്യമാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പോലീസ് വകുപ്പും റവന്യൂ വകുപ്പും ഫയര്‍ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും അങ്ങനെ നാടാകെ ആരോഗ്യവകുപ്പിന് ഒപ്പം ഇഴുകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനം നമ്മുടെ കോവിഡ് പ്രതിരോധത്തില്‍ മുതല്‍ക്കൂട്ടാണ.്
കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ നാം വിറങ്ങലിച്ചു പോയ സ്ഥലം കാസര്‍കോടാണ്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. ഒരു മെഡിക്കല്‍ കോളേജിന് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ഉറപ്പുവരുത്താനായി. 273 തസ്തികകളാണ് സൃഷ്ടിച്ചത.് കേരളമൊട്ടാകെ 1700 താല്‍ക്കാലിക തസ്തികകളില്‍ നിയമനം നടത്തി. എന്‍ എച്ച് എമ്മിനെ ഭാഗമായി രാജ്യത്താകെ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഈ കുറവ് പരിഹരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.