കാസർഗോഡ് : ജില്ലയില്‍ കാറഡുക്ക ഒഴികെയുള്ള ബ്ളോക്കുകളില്‍ ഡോക്ടര്‍മാരുടെ രാത്രികാല അവശ്യസേവനം പുനരാരംഭിച്ചു. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെ മൃഗ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കാസര്‍കോട് ബ്ലോക്കില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്( ഡോ. നിതീഷ്. ഫോണ്‍ 9188759071 ) .മഞ്ചേശ്വരം ബ്ലോക്കില്‍ മംഗല്‍പ്പാടി മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുക ( ഡോ. അഭിജിത്ത്- 8891910466).
കാഞ്ഞങ്ങാട് മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത് (ഡോ. സായൂജ് -9605896802).നീലേശ്വരം ബ്ലോക്കില്‍ ചെറുവത്തൂര്‍ മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടറുെട സേവനം ലഭ്യമാക്കിയിരിക്കുന്നത്(ഡോ. അവിനാശ് -9645788166).പരപ്പ ബ്ലോക്കില്‍ പരപ്പ കേന്ദ്രീകരിച്ചാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്(ഡോ. ധനഞ്ജയ്- 8304053308).
രാത്രികാല അവശ്യസേവനങ്ങള്‍ക്കായി ഈ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.