രാമക്ഷേത്ര നിർമ്മാണം – ഭൂമിപൂജ ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ‌ – അയോദ്ധ്യ ആഘോഷ ലഹരിയിൽ – പ്രസാദമായി നല്‍കുന്നത് 1.25 ലക്ഷം ലഡു

57

ഡല്‍ഹി: പ്രധാമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിന്ന് അയോദ്ധ്യയിലേക്ക് യാത്ര തിരിക്കും. ഉച്ചയ്‌ക്ക് 12.30ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കംകുറിച്ച് കൊണ്ടുള്ള ‌ ഭൂമിപൂജ നടക്കും.കൊറോണയുടെ പശ്ചാത്തലത്തില്‍ 175 പേര്‍ക്ക് മാത്രമേ ക്ഷണമുള്ളുവെങ്കിലും 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നല്‍കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാമം ആലേഖനം ചെയ്‌ത വെള്ളി കൊണ്ടുള്ള ശില സ്ഥാപിക്കുന്നതോടെ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാവും. ക്ഷണിക്കപ്പെട്ടയാളുകള്‍ക്ക് മാത്രമേ ചടങ്ങിലേക്ക് പ്രവേശനം നല്‍കുകയുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്‍ നാല് പേര്‍ മാത്രമേ ഉണ്ടാകുകയുള്ളു. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരാണവര്‍.

രാമക്ഷേത്ര പുനര്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഇന്നു നടക്കുന്ന അയോദ്ധ്യ ആഘോഷ ലഹരിയിലാ ണ്. കഴിഞ്ഞ ദിവസം സരയൂ ഘട്ടിലും, വീടുകളിലും ദീപങ്ങള്‍ തെളിയിച്ചിരുന്നു. നഗരത്തി ലെങ്ങും ശ്രീരാമ ചിത്ര ങ്ങള്‍ പതിപ്പിച്ചിട്ടുമുണ്ട്. സമീപത്തെ വീടുകളിലൊക്കെ മഞ്ഞയും കാവിയും പെയിന്റടിച്ചു.ശിലാപൂജയ്ക്കു ശേഷം മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും. തുടര്‍ന്ന് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണ വുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.

NO COMMENTS