കോഴിക്കോട്: കരിപ്പൂർ വിമാനാ പകടത്തിൽ പൈലറ്റ് അടക്കം 14 പേർ മരിച്ചു. പിലാശേരി ഷറഫുദീൻ, ചെർക്കളപ്പറമ്പ് രാജീവൻ കൊക്കല്ലൂർ, പൈലറ്റ് ഡി.വി സാഠേ എന്നിവരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഷറഫുദീന്റേയും രാജീവന്റേയും മൃതദേഹങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രിയിലാണുള്ളത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ രണ്ട് മൃതദേഹങ്ങളുണ്ട്. മൂന്ന് മൃതദേഹങ്ങൾ കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലുണ്ട്.
മോശം കാലാവസ്ഥ കാരണം ഈ വിമാനം ആദ്യത്തെ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് തിരിച്ചു പറന്നു കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച അഞ്ച് പേർ മരിച്ചു. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മെഡിക്കൽ കോളജിൽ മരിച്ചത്. അൽപ്പനേരം കഴിഞ്ഞാണ് ലാൻഡ് ചെയ്തത്. മൂന്നു ദിവസമായി കനത്ത മഴയുണ്ടാ യിരുന്ന കരിപ്പൂരിൽ റണ്‍വേയും പരിസരങ്ങളും നനഞ്ഞു കിടക്കുകയായിരുന്നു. ഇതു അപകടത്തിനു പ്രധാനകാരണമായി.വെള്ളിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം.
മുഴുവൻ വേഗതയിൽ റൺവേയിൽ ഇറങ്ങിയ വിമാനം തെന്നി 35 അടി താഴ്ചയിലേക്കു മറിഞ്ഞായിരുന്നു ദുരന്തം. കനത്തമഴയിൽ റണ്‍വേയിൽ ഇറങ്ങി കുതിക്കുന്നതിനിടെ വിമാനം തെന്നി താഴ്ചയിലേക്കു വീഴുകയായിരുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നു കരിപ്പൂരിലേക്കു ഷെഡ്യൂൾ ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്.
വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് കൊണ്ടോട്ടി - കുന്നുംപുറം ക്രോസ് റോഡിനോട് ചേർന്നുളള സ്ഥ ലത്താണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനം രണ്ടായി പിളർന്നു. റണ്‍വേയ്ക്ക് സമീപത്തെ തന്നെയുളള എയർപോർട്ട് അഥോറിറ്റിയുടെ സ്ഥലത്താണ് വിമാനം വീണത്. ഇതിനു തൊട്ടടുത്തപ്പുറത്ത് ജനവാസ മേഖലയാണ്.
മെഡിക്കൽ കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചതായും വിവരമുണ്ട്. ഫറോക്ക് ക്രസന്റ് ആശുപത്രിയിൽ ഒരു സ്ത്രീ മരിച്ചു. അപകടത്തിൽ 123 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.ദുബായിൽ നിന്നു കരിപ്പൂരിലെത്തിയ എയർഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും രണ്ട് പൈലറ്റ് മാരും നാല് കാബിൻ ക്രൂമാരുമാണ് ഉണ്ടായിരുന്നത്.
വിമാനം നിലത്ത് വിണു പിളർന്നതോടെ യാത്രക്കാർ ചിതറിത്തെറിച്ചു. വലിയ ശബ്ദത്തോടെയാണ് വിമാനം കൂപ്പുകുത്തിയത്. തകർന്ന വിമാനത്തിൽ നിന്നു തീ പടരുന്നതു കണ്ടതോടെ പ്രദേശവാസികളും ആധിയിലായി. വിമാനത്താവള ഫയർഫോഴ്സ് സംഭവസ്ഥലത്ത് കുതിച്ചെത്തി വെളളം ചീറ്റിയതോടെയാണ് വിമാനം പൊട്ടിത്തെറിയിൽ നിന്നു രക്ഷപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാരും എയർപോർട്ട് അഥോറിറ്റി ജീവനക്കാരുമാണ് യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റിയത്. വിമാനത്തിനുളളിലും റോഡരികിലുമായാണ് യാത്രക്കാർ ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്.
അപകടകാരണം മഴ.ടേബിൾ ടോപ്പ് എയർപോർട്ടായ കരിപ്പൂരിൽ ശ്രമകരമായ ലാൻഡിംഗ് പാളിയതാകാം അപകടകാരണമെന്നാണ് അനുമാനിക്കുന്നത്.
അതേസമയം, ലാൻഡിംഗിനിടെ ഇത്തരം അപകടമുണ്ടാകുമ്പോൾ വിമാനത്തിനു തീപീടിക്കാറുണ്ടെങ്കിലും മഴ മൂലം കരിപ്പൂരിൽ അതു സംഭവിച്ചില്ല. ഇതു മര ണസംഖ്യ വർധിക്കാതിരിക്കാൻ കാരണമായി.