ന്യൂഡല്‍ഹി: . രാജ്യത്തെ സാമ്പത്തികതകര്‍ച്ചയും കോവിഡും മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദിയോട് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.മന്മോഹന് സിംഗ് മൂന്നു പ്രധാന നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.കോവിഡ് മഹാമാരിക്കു മുന്‍പുതന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നുവെന്നും . മാന്ദ്യം മാനുഷിക പ്രതിസന്ധി മൂലമാണെന്നും കേവലം സംഖ്യകളേക്കാളും സാമൂഹികമായ വികാരങ്ങളുടെ കണ്ണാടിയില്‍ കൂടി മാത്രമേ ഇതിനേ കാണേണ്ടതുണ്ടെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
നിർദ്ദേശങ്ങൾ
1 ജനങ്ങള്‍ക്ക് നല്ലൊരു തുക നേരിട്ട് പണമായി നല്കി അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുകയും അത്
വഴി പണം ചെലവഴിക്കുന്നതിനും കഴിയുന്ന സ്ഥിതി കേന്ദ്രം ഉറപ്പാക്കണം
2 സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികള്‍ വഴി ബിസിനസുകള്‍ക്കു മതിയായ മൂലധനം
ലഭ്യമാക്കണം.
3, സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തണമെന്നും
മന്മോഹന് സിംഗ് നിര്‍ദേശം നല്കി.