നാട്ടിൽ കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും പ്രളയവും – ദുരന്തനിവാരണ കേന്ദ്രമില്ലാതെ ഭയക്കുന്നു

39

കാസര്‍കോട്​ : കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും പ്രളയവും കൊണ്ട് നാട് ഭയക്കുമ്പോള്‍ നീലേശ്വരത്ത് അനുവദിച്ച ദുരന്തനിവാരണ കേന്ദ്രം സ്​ഥാപിക്കാനുള്ള നടപടികള്‍ എവിടെയുമെത്തിയില്ല. ദുരന്തനിവാരണ കേന്ദ്രത്തിനായി സ്​ഥലം കണ്ടെത്തിയപ്പോള്‍ അന്നത്തെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ.ബി. സന്ധ്യ പാലാത്തടത്തെത്തി സ്​ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്ത നിവാരണകേന്ദ്രത്തിന് ഏറ്റവും അനു യോജ്യമായ സ്​ഥലമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

2014ലാണ് സംസ്​ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ചപ്പോള്‍ ജില്ലയിലും ഒരു ദുരന്തനിവാരണ കേന്ദ്രം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന്​ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയത്.നീലേശ്വരം പാലാത്തടം പി.കെ. രാജന്‍ മെമ്മോറിയല്‍ കാമ്പസിന് സമീപം അങ്കകളരി റോഡരികിലാണ് കേന്ദ്രത്തി​െന്‍റ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. ഇതിനായി എ​ട്ടേക്കര്‍ റവന്യൂ ഭൂമി കണ്ടെത്തി നീട്ടി​െവക്കുകയും ചെയ്തു.

സമീപത്ത് റെയില്‍വേ സ്‌റ്റേഷന്‍, നീണ്ട കടല്‍തീരം, ഹെലിപ്പാഡുമുള്ള അനുയോജ്യമായ സ്ഥലമായതുകൊണ്ടാണ് പാലാത്തടം മതി എന്ന ധാരണയില്‍ അധികൃതര്‍ എത്തിയത്. എന്നാല്‍, തുടര്‍നടപടികള്‍ ആറുവര്‍ഷമായി ഫയലില്‍ മാത്രം കെട്ടിക്കിടക്കുകയാണ്​.

NO COMMENTS