1929 മുതല്‍ക്കെ ഞാന്‍ വിരമിച്ചതായി കണക്കാക്കുക – ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കായികലോകത്ത് ചര്‍ച്ചാ വിഷയമാകുന്നു

74

ന്യൂഡല്‍ഹി: ​ നിങ്ങളുടെ സ്​നേഹത്തിനും പിന്തുണക്കും നന്ദി. 1929 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’ – ഇങ്ങനെയായിരുന്നു ഇന്‍സ്​റ്റഗ്രാമിലൂടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം.അന്താരാഷ്​ട്ര ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതാണ്​ കായികലോകത്ത് പ്രധാന ചര്‍ച്ചാ വിഷയം. പോസ്​റ്റില്‍ ധോണി കുറിച്ച 1929 പിന്നിലെ നിഗൂഡത ചര്‍ച്ചയായി. ട്വിറ്ററാറ്റികള്‍ നിരവധി സിദ്ധാന്ത ങ്ങളാണ്​ ഇതുസംബന്ധിച്ച്‌​ ​ പുറത്തിറങ്ങിയത്​.

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കൃത്യം 19:29 സമയത്താണ്​ ഇന്‍സ്​റ്റയില്‍ പ്രത്യക്ഷപ്പെട്ടത്​. ആയതിനാല്‍ 2020 ആഗസ്​റ്റ് 15ന്​ 07:29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണ മെന്നാണ്​ ധോണി ഉദ്ദേശിച്ചതെന്നാണ്​ അതിലെ പ്രബലമായ വാദം. കരിയറിലെ സുപ്രധാന ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ പങ്കുവെച്ചാ യിരുന്നു ക്യാപ്​റ്റന്‍ കൂളി​െന്‍റ പോസ്​റ്റ്​. ‘മേം പല്‍ ദോ പല്‍ കാ ഷായര്‍’ എന്ന ഗാനത്തി​െന്‍റ അകമ്പടിയോടെയായി രുന്നു വികാരനിര്‍ഭരമായ വിഡിയോ. ഇതിന്​ പിന്നാലെ ലോകത്തി​െന്‍റ നാനാകോണില്‍ നിന്നായി ധോണിക്ക്​ ആശംസാ സന്ദേശങ്ങള്‍ ഒഴുകി. ഇതോടൊപ്പം തന്നെ

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ്​ സെമിഫൈനലില്‍ ഇന്ത്യ​ ന്യൂസിലന്‍ഡിനോട്​ പരാജയപ്പെട്ട സമയം ആണ്​ ഇതെന്നായിരുന്നു ഒരു അഭിപ്രായം.അതായിരുന്നു നീല ജഴ്​സിയില്‍ ധോണി കളിച്ച അവസാന അന്താരാഷ്​ട്ര മത്സരമെന്നതും ഇൗ അഭിപ്രായക്കാര്‍ അടിവരയിടുന്നു.ജീവിതത്തിലെ പ്രധാന ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ചെയ്​ത്​ കൊണ്ടിരുന്ന പരിപാടികള്‍ക്ക്​ അവസാനം കുറിക്കുന്നതിനെ സൂചിപ്പിക്കുന്ന ‘എയ്​ഞ്ചല്‍ നമ്ബര്‍’ ആണ്​ 1929 എന്ന്​ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്​.

NO COMMENTS