കാസറഗോഡ് : ഗ്രാമങ്ങളിലും ആവശ്യമുള്ള ഇടങ്ങളിലുമെല്ലാം ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവെച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ണ്ണമായ അര്‍ഥത്തില്‍ നടന്നു
-
വെന്നും ഇതിന് പിന്നില്‍ വെദ്യുതി വകുപ്പിലെ ജീവനക്കാരുടെ അകമഴിഞ്ഞുള്ള സഹകരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജന്‍ പറഞ്ഞു. ലോകോത്തര നിലവാരത്തില്‍ എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
പുരപ്പുറങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങി സാധ്യമായുള്ള എല്ലാ മേഖലകളുമുപയോഗിച്ച് നാം വൈദ്യുതി നിര്‍മ്മിക്കുന്നുണ്ട്.സംസ്ഥാനത്തിന്റെ ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പര്യാപതമായ രീതിയില്‍ പ്രസരണ ശൃംഘല ശക്തിപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലെ വിവിധ പ്രവര്‍ത്തികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.