ഇന്നുരാവിലെ ഒമ്ബതുമണിയോടെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കടന്നെത്തിയാണ് സുനില്‍ പരാക്രമം കാട്ടിയത്
നെയ്യാറ്റിന്‍കര (തിരുവനന്തപുരം): വെള്ളറട വില്ലേജ് ഓഫീസ് ആക്രമിച്ച് രേഖകള്‍ നശിപ്പിച്ച സംഭവത്തിന് സമാനമായി നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് നേരെയും ആക്രമണം. സര്‍ട്ടിഫിക്കറ്റുകളും രേഖകളും തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. പാറശ്ശാലയ്ക്ക് സമീപം കാരോട് സ്വദേശി സുനില്‍(39) ആണ് പോലീസ് പിടിയിലായത്.ഇന്നുരാവിലെ ഒമ്ബതുമണിയോടെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കടന്നെത്തിയാണ് സുനില്‍ പരാക്രമം കാട്ടിയത്.സഹായം തരില്ലേ എന്ന് ഉദ്യോഗസ്ഥരോട് ആക്രോശിച്ച ശേഷം കൈയ്യില്‍ കരുതിയ ലിറ്റര്‍ കുപ്പിയിലെ മണ്ണെണ്ണ ഓഫീസിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ വെള്ളമൊഴിച്ച് അണച്ചതിനാല്‍ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി അറിയിച്ചതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സുനില്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.ഇക്കൊല്ലം ഏപ്രില്‍ 28ന് വെള്ളറട വില്ലേജ് ഓഫീസിന് നേരെ സമാനമായ ആക്രമണമുണ്ടായിരുന്നു. സ്വന്തം സ്ഥലത്തിന് കൈവശാവകാശ രേഖ കിട്ടാനായി മൂന്നു വര്‍ഷത്തോളം കയറിയിറങ്ങി സഹികെട്ട കോവില്ലൂര്‍ സ്വദേശിയും പത്തനംതിട്ടയില്‍ താമസിക്കുന്നയാളുമായ സാംകുട്ടി (55) ആണ് പെട്രോളുമായി ഓഫീസ് ആക്രമിച്ചത്. കമ്ബ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിച്ച സംഭവത്തില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ട് ഇയാള്‍ക്ക് കൈവശാവകാശ രേഖ ശരിയാക്കി നല്‍കിയിരുന്നു.