സഹോദരിമാരുടെ ദേഹത്ത് ആസിഡ് ആക്രമണം നടത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

219

അഹമ്മദാബാദ് : ബാവ്നഗര്‍ ജില്ലയിലെ യുവാവ് സഹോദരിമാരുടെ ദേഹത്ത് ആസിഡ് ആക്രമണം നടത്തിയ ശേഷം ആത്മഹത്യ ചെയ്തു. സുനില്‍ സര്‍വയ്യ (20) എന്ന യുവാവാണ് 21 ഉം,17 ഉം, 16 ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ ദേഹത്ത് ആസിഡ് ആക്രമണം നടത്തിയത്. ഇവര്‍ ഇപ്പോള്‍ ബാവ്നഗര്‍ ആശുത്രിയിലാണ്.തലാജയിലെ തിരക്കേറിയ മാര്‍ക്കറ്റിലൂടെ സഹോദരിമാര്‍ നടന്നു പോകുന്പോള്‍ സര്‍വയ്യ ഇവരുടെ ദേഹത്തേക്ക് ആസിഡ്എ റിയുകയായിരുന്നു. മൂന്നു സഹോദരിമാരും കൈകളില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ആസിഡ് ഒഴിച്ച ശേഷം സര്‍വയ്യ അടുത്തുള്ള കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി എസ് റിസ്വി പറഞ്ഞു.ടൗണിലെ മൊബൈല്‍ റിപ്പയറിംഗ് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന സര്‍വയ്യ.ഇയാള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ ദേഹത്ത് ആസിഡ് എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. യുവാവിന് മാത്രം പെണ്‍കുട്ടികളിലാരെങ്കിലോടും പ്രണയം ഉണ്ടായിരുന്നതാണോ, മറ്റുള്ള ആരെങ്കിലും യുവാവിനെ കൊണ്ട് ഇത്തരത്തില്‍ ചെയ്യിച്ചതാണോ എന്നുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നും ഇന്‍സ്പെക്ടര്‍ റിസ്വി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY