തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന മുഖ്യപ്രതികളായ സജീവ്,സനല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകർ അറസ്റ്റില്‍. കേസില്‍ ഒന്നും മൂന്നും പ്രതികളാണ് ഇവര്‍. രണ്ട് പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഐ.എന്‍.ടി.യു.സി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്. രാഷ്ട്രീയകൊലപാതകം തന്നെയാണ് മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റേതെന്ന് വ്യക്തമാക്കി എഫ്.ഐ.ആര് പുറത്തുവന്നിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെത്തന്നെയാണ് മാരകായുധങ്ങളുമായി ഇവരെ രണ്ട് പേരെയും പ്രതികള്‍ ആക്രമിച്ചതെന്നും, എഫ്.ഐ.ആര് പറയുന്നു.
മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേല്പിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ ഉണ്ണിയുടെ സഹോദരനാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സനല്‍. അക്രമികള്‍ക്ക് സഹായം നല്കിയവരും ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരുമായ ഏഴ് പേരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.