പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സ്ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു

71

മ​ല​പ്പു​റം: മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എം.​പി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മാ​സ​ങ്ങ​ള്‍ മാ​ത്രംശേ​ഷി​ക്കേ, സം​സ്ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു.

ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി ജെ .​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത്​ ത​ട​യാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്​ ശ​ക്തി പ​ക​രു​ക എ​ന്ന ന​യ​ത്തി​െന്‍റ ഭാ​ഗ​മാ​യി​ 2019ല്‍ ​വീ​ണ്ടും സ്ഥാ​നാ​ര്‍​ഥി​യാ​യി. സം​സ്ഥാ​ന​ത്തു​ണ്ടാ​യ കോ​ണ്‍​ഗ്ര​സ്​ അ​നു​കൂ​ല ത​രം​ഗ​ത്തി​ല്‍ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.

യു.​പി.​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മ​ന്ത്രി​സ്ഥാ​ന​വും ഉ​റ​പ്പാ​യി​രു​ന്നു. ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്ക്​ വി​രു​ദ്ധ​മാ​യി വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കോ​ണ്‍​ഗ്ര​സി​ന്​ അ​തി​നി​ര്‍​ണാ​യ​ക​മാ​ണ്​ കേ​ര​ള​ത്തി​ല്‍ ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്.

NO COMMENTS