വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

62

തിരുവനന്തപുരം : 2020-21 അധ്യയന വർഷത്തിൽ പ്ലസ് വൺ മുതൽ ബിരുദാനന്തരബിരുദ കോഴ്‌സുകൾ വരെ വിവിധ കോഴ്‌സുകൾ പഠിക്കുന്ന കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

ബാങ്ക് പാസ്ബുക്ക്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, ക്ഷേമനിധി ഐ.ഡി.കാർഡിന്റെ പകർപ്പ് എന്നിവയും ഹാജരാക്കണം. അപേക്ഷ സെപ്റ്റംബർ 30 ന് മുമ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

NO COMMENTS