സൗദിയില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കുന്ന വമ്പന്‍ വ്യവസായ പദ്ധതികള്‍ ഉടൻ

66

റിയാദ് : സൗദിയില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കുന്ന വമ്പന്‍ വ്യവസായ പദ്ധതികള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെന്ററിന്റെ കീഴിൽ ഉടൻ ആരംഭിക്കുന്നു. 74 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കില്‍ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക.വ്യാവസായിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെന്റര്‍ 60 തിലധികം പദ്ധതികള്‍ തുടങ്ങുന്നതിനായുള്ള ആസൂത്രണം നടത്തിയിരുന്നു. ഇതില്‍ 33 ശതമാനം പദ്ധതികളുടെയും പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്.

ഇറക്കുമതി കുറച്ചു കൊണ്ട് വരികയാണ് ഈ പദ്ധതികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മരുന്ന്, വാക്‌സിന്‍ ഉല്‍പാദനം, രോഗപ്രതിരോധ ഉപകരണങ്ങള്‍ എന്നിവക്ക് മുന്‍ഗണന ഉണ്ടാകും. കൂടാതെ ഭക്ഷ്യ വിഭവങ്ങള്‍, ലോഹ ഉല്‍പന്ന വ്യവസായം എന്നിവയുടെ ഉല്‍പ്പാദനവും വന്‍തോതില്‍ വര്‍ദ്ധിക്കും. മേല്‍ പറഞ്ഞ മേഖലകളില്‍ ആവശ്യമായവ രാജ്യത്ത് തന്നെ നിര്‍മ്മിക്കുകയാണ് ചെയ്യുക. ഇതിലൂടെ ഈ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഈ വസ്തുക്കളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയും ലഷ്യമിടുന്നു.

ഇതിന് പുറമെയാണ് കപ്പല്‍, വിമാനം, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണവും ഉടനെ ആരംഭിക്കും. അന്താരാഷ്ട്ര സഹകരണത്തോടെയാണ് ഈ നിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കുക. 60 ബില്യണ്‍ റിയാലാണ് ഈ പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. ഇരുപത് ബില്യണ്‍ റിയാല്‍ ഈ പദ്ധതികള്‍ക്കായി ചിലവിട്ടു കഴിഞ്ഞു. ബാക്കിയുള്ള 27 ശതമാനം പദ്ധതികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഉടനെ ആരംഭിക്കും.

പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ മുപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ പ്രത്യക്ഷത്തില്‍ മാത്രം ലഭ്യമാകുന്ന തൊഴില്‍ അവസരങ്ങളാണിത്. പരോക്ഷമായും അനേകായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതോടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ ഉണര്‍വ്വ് പ്രകടമാകും.

NO COMMENTS