ഫെയ്സ്ബുക്കില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പ് സജീവം

235

തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചു പ്രൊഫൈലുകള്‍ നിര്‍മിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പു നടക്കുന്നതായി പോലീസ് കണ്ടെത്തി. ഇത്തരം പതിനായിരക്കണക്കിനു സംശയകരമായ ഫെയ്സ്ബുക് പേജുകള്‍ നിരീക്ഷിച്ച്‌ പോലീസിനു കീഴിലെ സൈബര്‍ ഡോം നടത്തിയ പരിശോധനകളിലാണ് പെണ്‍വാണിഭത്തട്ടിപ്പു നടക്കുന്നത് കണ്ടെത്തിയത്.
വീട്ടമ്മമാരും പെണ്‍കുട്ടികളും സെല്‍ഫി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. അശ്ലീല പേജുകള്‍, ഗ്രൂപ്പുകള്‍, കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ്‌ആപ് ഗ്രൂപ്പുകള്‍ എന്നിവ കണ്ടെത്തി ഡിലീറ്റ് ചെയ്യുകയും ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കെതിരെ കേസെടുക്കാനുമാണ് പോലീസ് നീക്കം.
Dailyhunt

NO COMMENTS

LEAVE A REPLY