മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് ഒരൊറ്റദിവസം സൂചികകളില്‍ ഇത്രയും നേട്ടമുണ്ടാകുന്നത്.സെന്‍സെക്സ് 445.91 പോയന്റ് നേട്ടത്തില്‍ 28978.02ലും നിഫ്റ്റി 133.35 പോയന്റ് ഉയര്‍ന്ന് 8934ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1614കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1135 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, കോള്‍ ഇന്ത്യ, വിപ്രോ, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.യു.എസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ ഉയര്‍ത്തേണ്ടെന്ന് തീരുമാനിച്ചതാണ് വിപണിക്ക് കരുത്തായത്.വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ ഓഹരി വിപണിയില്‍ താല്‍പര്യം ജനിച്ചതും സൂചികകള്‍ക്ക് ഉണര്‍വേകി. ആഗസ്ത് മാസത്തില്‍ 9000 കോടി രൂപയാണ് വിപണിയിലെത്തിയ വിദേശ നിക്ഷേപം.