കാസറഗോഡ് : ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ നിര്‍ത്തിവെച്ച തൈക്കടപ്പുറം ഓര്‍ക്കുളം കടവിലെ കടത്തുബോട്ട് പുനരാരംഭിച്ചു. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്തുനിന്നും ചെറുവത്തൂര്‍ പഞ്ചായത്തിലെ ഓര്ക്കുള വുമായി ബന്ധിപ്പിക്കുന്നതായിരുന്നു ഈ കടവിലെ യന്ത്രവത്കൃത ബോട്ട് സര്‍വ്വീസ്.
കടവ് കടത്ത് പുനരാരംഭിച്ചുകൊണ്ടുള്ള ബോട്ട് യാത്ര നഗരസഭാ ചെയര്മാന് പ്രൊഫ: കെ.പി. ജയരാന്റെ സാന്നിദ്ധ്യത്തില്‍ യാത്ര ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.
യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.കെ. കുഞ്ഞികൃഷ്ണന്, മുന്‍ കൗണ്‍സിലര്‍ കെ. സൈനുദ്ദീന്‍, ടി.പി. കലേശന്, എം.വി. ദാമോദരന്‍, ഉമേശന് അഴിത്തല, ഡി.എം. കുഞ്ഞിക്കണ്ണന് ഓര്‍ക്കുളം, ബിന്ദു വത്സന്, നസീമ, ഷൗക്കത്തലി നടുവിലപള്ളി, മഹമൂദ് തുടങ്ങിയവര്‍ പങ്കെടുത്തു.