കോവിഡ്ചികിത്സാ കേന്ദ്രങ്ങളിലേക്ക് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കും – മുസ്ലിം ലീഗ്

42

മലപ്പുറം : ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്ക് കോവിഡ്ചികിത്സാ കേന്ദ്രങ്ങളിലേക്ക് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ നൽകും . ഈ രീതിയില്‍ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാറില്‍ നിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.

എം.എല്‍.എമാരുടെ ഫണ്ട് വിനിയോഗം, ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഫണ്ട് അവരുടെ പ്രദേശത്തിന് പുറത്ത് ചെലവഴിക്കല്‍, സഹകരണ ബാങ്കുകളുടെ പൊതുനന്മ ഫണ്ട് അല്ലാത്ത മറ്റു ഫണ്ടുകളില്‍ നിന്ന് സഹായം നല്‍കല്‍ തുടങ്ങിയവക്കെല്ലാം പ്രത്യേക അനുമതികള്‍ ആവശ്യമാണ്.

ജില്ലയിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ ലിസ്റ്റും അതിന് ആവശ്യമായി വരുന്ന തുകയും വിശദീകരിച്ചു കൊണ്ടുള്ള പട്ടിക ജില്ലാ കലക്ടര്‍ നേരത്തെ നല്‍കിയിട്ടുണ്ടായിരുന്നു. ഈ സംരഭത്തിലേക്കുള്ള ആദ്യ സഹായം മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജില്ലാ കലക്ടറെ ഏല്‍പ്പിക്കും.

NO COMMENTS