പൊന്നാനി : ഒന്നാം ക്ലാസുകാരിയെ തെരുവു നായകള്‍ കൂട്ടത്തോടെ കടിച്ച് പരുക്കേല്‍പ്പിച്ചു. പൊന്നാനി എവി ഹൈസ്കൂളിന് സമീപം താമസിക്കുന്ന സാദിയ എന്ന കുട്ടിയെയാണ് സ്കൂള്‍ വിട്ട് വരും വഴി തെരുവുനായകള്‍ കടിച്ചത്. അഞ്ചോളം തെരുവു നായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പൊന്നാനി ബിഇഎംയുപി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് സാദിയ. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.