ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

32

തിരുവനന്തപുരം : കേരള സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

റീജിയണൽ പ്രോജക്ട് ഡയറക്ടർക്ക് 10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സർക്കാർ/ അർദ്ധ സർക്കാർ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം വേണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാന ത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ ഒൻപത്.

NO COMMENTS